KeralaLatest NewsNews

ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി.

കൊല്ലം: കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയില്‍. മണ്‍റോ തുരുത്ത് സ്വദേശി എഡ്വേര്‍ഡിന്റെ ഭാര്യ വര്‍ഷ (26) മക്കളായ അലന്‍ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്.

എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആറു വയസുകാരിയായ മൂത്ത മകള്‍ രക്ഷപ്പെട്ടു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം എഡ്വേര്‍ഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button