Latest NewsNewsFootballSports

മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്

മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. യുവന്റസ് വർഷത്തിൽ 10 മില്യൺ താരത്തിന് വേതനമായി വാഗ്ദാനം ചെയ്തു കഴിഞ്ഞു. അതേസമയം, ഡൊണ്ണരുമ്മയുമായുള്ള യുവന്റസ് ചർച്ചകൾ ഫലം കാണുകയാണ് എന്നാണ് സൂചന. എസി മിലാനിൽ തന്റെ കരിയർ അവസാനിക്കാനിരിക്കയാണ് ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള നീക്കം സജീവമാക്കിയത്.

അഞ്ചു വർഷത്തെ കരാറാണ് യുവന്റസ് മുന്നോട്ടുവെക്കുന്നത്. യുവന്റസിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ചെസ്നിയെ വിൽക്കാനുള്ള ശ്രമത്തിലാണ് ക്ലബ്. മിലാൻ വിടുമെന്ന് ഡൊണ്ണരുമ്മ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. മിലാനിൽ തുടരാതെ കിരീടം നേടാൻ സാധ്യതയുള്ള ക്ലബിലേക്കാണ് താരം ചേക്കേറുന്നത്.

shortlink

Related Articles

Post Your Comments


Back to top button