Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിൽ ചെൽസിയും യുവന്റസും ഇന്നിറങ്ങും

പാരീസ്: ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഒന്നാം പാദ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസി ഇന്നിറങ്ങും. ഫ്രഞ്ച് ലീഗ് ശക്തരായ ലില്ലെയാണ് ചെൽസിയുടെ എതിരാളികൾ. ക്ലബ് ലോകകപ്പ് നേടിയ ആത്മവിശ്വാസത്തിലാണ് ചെൽസി ലില്ലെയെ നേരിടാനിറങ്ങുന്നത്. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് പോരാട്ടം.

ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റ്സ് സ്പാനിഷ് ലീഗ് ക്ലബായ വിയ്യാറയലിനെ നേരിടും. ഇതാദ്യമായാണ് വിയ്യാറയലും യുവന്റസും ചാമ്പ്യൻസ് ലീഗിൽ മുഖാമുഖം വരുന്നത്. വിയ്യാറയലിന്റെ തട്ടകത്തിലാണ് മത്സരം. പരിക്കിന്റെ പിടിയിലായ ബെനൂച്ചി, കെല്ലിനി,കിയേസ, റൂഗാനി തുടങ്ങിയ സൂപ്പർ താരങ്ങൾ ഇന്ന് യുവന്റ്സ് നിരയിലുണ്ടാവില്ല.

Read Also:- പണ്ട് എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നത് പോലെയാണ് പലപ്പോഴും ലേലത്തിനായുള്ള കാത്തിരിപ്പ്: റോബിന്‍ ഉത്തപ്പ

ലാ ലീഗയിൽ തകർപ്പൻ ഫോമിലുള്ള വിയ്യാറയൽ ഗ്രനാഡയെ 4-1ന് തക‌ർത്തതിന്റെ ആത്മവിശ്വാസത്തിലാണ് യുവന്റസിനെ നേരിടാനിറങ്ങുന്നത്. അതേസമയം, അവസാനം കളിച്ച ഏഴ് മത്സരങ്ങളിലും തോൽവിയറിയാതെ എത്തുന്ന യുവന്റസ്, വിയ്യാറയലിന്റെ തട്ടകത്തിൽ സമ്പൂർണ ആധിപത്യം നേടാനാവും ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button