COVID 19Latest NewsKeralaNewsIndia

സംസ്ഥാനങ്ങളിലെ ലോക്ക്ഡൗൺ; അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

തൊഴിലാളികൾക്ക് യാഥാർത്ഥ്യങ്ങൾ പരിഗണിച്ച് ഉപജീവന മാർഗ്ഗങ്ങൾ നൽകണമെന്നും, പണമോ ജോലിയോ ഇല്ലാതെ തൊഴിലാളികൾക്ക് അതിജീവിക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി

ഡൽഹി: കോവിഡ് വ്യാപനം വർധിച്ച് സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. തൊഴിൽ, ഭക്ഷണം പാർപ്പിടം തുടങ്ങിയവ ഇല്ലാതെ ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

തൊഴിലാളികൾക്ക് യാഥാർത്ഥ്യങ്ങൾ പരിഗണിച്ച് ഉപജീവന മാർഗ്ഗങ്ങൾ നൽകണമെന്നും, പണമോ ജോലിയോ ഇല്ലാതെ തൊഴിലാളികൾക്ക് അതിജീവിക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതിഥി തൊഴിലാളികൾക്ക് ഭക്ഷണ ലഭ്യത ഉറപ്പാക്കാനായി ദില്ലി, യുപി, ഹരിയാന ,ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഡൽഹിയിൽ തങ്ങുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണമെന്നും, സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകേണ്ടവർക്ക് വാഹന സൗകര്യം ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button