Latest NewsNewsFootballSports

വേതനം കുറയ്ക്കാൻ തയ്യാർ, അഗ്വേറോ ബാഴ്‌സയിലേക്ക്

മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം സെർജിയോ അഗ്വേറോ സ്പാനിഷ് ലീഗ് ക്ലബായ ബാഴ്‌സലോണയിലേക്ക് ആണെന്ന് സൂചന. സൂപ്പർതാരം ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തായ അഗ്വേറോ മെസ്സിക്ക് ഒപ്പം കളിക്കാനുള്ള ആഗ്രഹത്തിലാണ് അഗ്വേറോ ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ.

ബാഴ്‌സക്കായി കളിക്കുന്നതിനുവേണ്ടി വേതനം കുറക്കാൻ വരെ അഗ്വേറോ തയ്യാറാണെന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. നിലവിൽ സിറ്റിയിൽ ലഭിക്കുന്ന വേതനം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ബാഴ്‌സക്കായി വേതനം കുറയ്ക്കാൻ താരം തയ്യാറാകുന്നത്. ഈ സീസൺ അവസാനിച്ചതിന് ശേഷമാകും ട്രാൻസ്ഫർ ചർച്ചകൾ ഉണ്ടാവുകയുള്ളു.

അഗ്വേറോയ്ക്ക് വേണ്ടി വലിയ ക്ലബുകൾ വലവീഴുന്നുണ്ട്. യുവന്റസും പിഎസ്ജിയുമാണ് അഗ്വേറോയ്ക്ക് വേണ്ടി രംഗത്തുള്ള പ്രധാന ക്ലബുകൾ. മെസ്സി ബാഴ്‌സലോണയിൽ തുടരുകയാണെങ്കിൽ ബാഴ്‌സ തന്നെയാകും അഗ്വേറോ മുൻഗണന നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button