Latest NewsNewsIndia

വാക്‌സിൻ നിർമ്മിക്കാൻ തയ്യാറുള്ള ആർക്കും കോവാക്‌സിൻ ഫോർമുല കൈമാറാൻ തയ്യാർ; വാക്‌സിൻ നയം വിശാലമാക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി:വാക്‌സിൻ നിർമ്മിക്കാൻ തയാറുള്ള ആർക്കും കോവാക്‌സീൻ ഫോർമുല കൈമാറാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ കോവിഡ് വാക്‌സിൻ നയം കൂടുതൽ വിശാലമാക്കാനൊരുങ്ങുകയാണ് സർക്കാർ. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും തീരുമാനമായിട്ടുണ്ട്.

Read Also: റെഡ് അലർട്ട്; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല

അതേസമയം റഷ്യയുടെ സ്പുട്‌നിക് വാക്‌സീൻ അടുത്തയാഴ്ച മുതൽ പൊതുവിപണിയിൽ ലഭ്യമാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് വന്നു പോയവർ വാക്‌സിൻ സ്വീകരിക്കേണ്ടതിനെ കുറിച്ച് വിദഗ്ധ സമിതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വന്ന് രോഗമുക്തി നേടിയവർ ആറുമാസത്തിനു ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതിയെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. കൊവിഷീൽഡ് ഡോസുകൾ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: ബില്‍ഗേറ്റ്സ് നഗ്നതാ പാര്‍ട്ടികള്‍ നടത്തിയിരുന്നു,​ നിശാക്ലബുകളിലെ പതിവ് സന്ദര്‍ശകന്‍,​ ബില്ലിന്റെ ജീവിതരീതി വിവാദത്തിൽ

ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാമെന്നും ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാമെന്നും സമിതി സർക്കാരിന് ശുപാർശ നൽകി. കൊവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നതിലുള്ള ഇടവേള 12 മുതൽ 16 ആഴ്ച വരെ ദീർഘിപ്പിക്കാമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button