Latest NewsNewsFootballSports

എവർട്ടൺ-ആസ്റ്റൺ വില്ല മത്സരം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ-ആസ്റ്റൺ വില്ല മത്സരം സമനിലയിൽ. ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. അധികം അവസരങ്ങൾ സൃഷ്ടിക്കാനും ഇരു ടീമുകൾക്കും കഴിഞ്ഞില്ല. എന്നാൽ വില്ല പാർക്കിൽ നടന്ന മത്സരത്തിൽ എവർട്ടൺ മാത്രമായിരുന്നു കൂട്ടത്തിൽ മെച്ചപ്പെട്ട അറ്റാക്ക് കാഴ്ചവെച്ചത്.

ഈ സമനില എവർട്ടന്റെ യൂറോപ്പ ലീഗ് പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. 56 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് എവർട്ടൺ. ആസ്റ്റൺ വില്ലക്കെതിരായ മത്സരം എവർട്ടൺ വിജയിച്ചിരുന്നെങ്കിൽ ആറാം സ്ഥാനത്തേക്ക് കുതിക്കാമായിരുന്നു. ഇനി മൂന്ന് മത്സരങ്ങളാണ് ലീഗിൽ ഇരു ടീമുകൾക്കും അവശേഷിക്കുന്നത്. അതേസമയം 49 പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ് ആസ്റ്റൺ വില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button