Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിനെ 4-2 തോൽപ്പിച്ചാണ് ക്ലോപ്പും സംഘവും ഓൾഡ്ട്രാഫോഡിൽ തിരിച്ചുവരവ് നടത്തിയത്.ജയത്തോടെ ലിവർപൂൾ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ജയത്തോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. ഡിഗോ ജോട്ട(34). ഫെർമിനോ(45,47), മുഹമ്മദ് സലാ(90) എന്നിവരാണ് ലിവർപൂളിനായി സ്കോർ ചെയ്തത്.

ബ്രൂണൊ ഫെർണാണ്ടസ്(10), റാഷ്‌ഫോർഡ്(68) എന്നിവർ യുണൈറ്റഡിനായി വലകുലുക്കി. കഴിഞ്ഞ മത്സരത്തിൽ ലെസ്റ്ററിന് മുന്നിൽ യുണൈറ്റഡ് തോറ്റിരുന്നു. ഇന്നത്തെ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിയ ലിവർപൂളിന് അവശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ചാൽ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടാം.

നിലവിൽ നാലാമതുള്ള ചെൽസിയെക്കാൾ ഒരു മത്സരവും നാല് പോയിന്റും പിന്നിലാണ് ലിവർപൂൾ. ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ലിവർപൂൾ വിജയിക്കുകയും ചെൽസി ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്താൽ ലിവർപൂളിന് ഇനിയും ചാമ്പ്യൻസ് ലീഗ് സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button