Latest NewsFootballNewsSports

ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമവുമായി ബ്രൈറ്റൺ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ച് ബ്രൈറ്റൺ. സ്ഥിര കരാറിൽ തന്നെ താരത്തിനെ സ്വന്തമാക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ അധികം അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ബ്രണ്ടൻ വില്യംസ്.

അടുത്ത സീസണിലും അവസരം ലഭിച്ചില്ലെങ്കിൽ ക്ലബ് വിടാനുള്ള തീരുമാനത്തിലാണ് ബ്രണ്ടൻ. മികച്ച ഫോമിൽ തുടരുന്ന ലൂക്സ് ഷോയും അലക്സ് ടെല്ലസും ടീമിൽ തുടരുന്ന സാഹചര്യത്തിൽ ബ്രണ്ടന് ഇഷ്ട പൊസിഷനായ ലെഫ്റ്റ് ബാക്കിൽ കളിക്കാൻ അവസരം ലഭിക്കാറില്ല.

ബ്രൈറ്റൺ ലെഫ്റ്റ് ബാക്കായി തന്നെയാണ് ബ്രണ്ടനെ ക്ലബിലെത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ബ്രണ്ടനെ ലോണിൽ അല്ലാതെ യുണൈറ്റഡ് വിട്ടു കൊടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രണ്ടൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button