KeralaLatest NewsNews

എത്രമാത്രം പ്രസക്തമായിരുന്നു അന്നത്തെ തീരുമാനങ്ങള്‍; യുപിഎ ഭരണ കാലത്തെ ദുരന്ത നിവാരണ പദ്ധതികളെക്കുറിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും കടല്‍ക്ഷോഭവും രൂക്ഷമായിരിക്കെ യുപിഎ ഭരണ കാലത്ത് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാരിക്കെ നടപ്പാക്കിയ ദുരന്ത നിവാരണം പദ്ധതികളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ ആദ്യ സൈക്ലോണ്‍ ഷെല്‍ട്ടര്‍ സ്ഥാപിച്ചപ്പോള്‍ അന്ന് ഒരുപാട് എതിര്‍പ്പുകളുണ്ടായിരുന്നെന്നും എന്നാല്‍ ഓഖി ദുരന്തമുണ്ടായപ്പോള്‍ കടലോരത്തെ ജനങ്ങളെ ഇവിടേക്കാണ് മാറ്റിപ്പാര്‍പ്പിച്ചതെന്നും മുല്ലപ്പള്ളി പറയുന്നു. സമാനമായി കേരളത്തിലെ എല്ലാ ജില്ലകളിലും അന്ന് സൈക്ലോണ്‍ ഷെല്‍ട്ടര്‍ സ്ഥിപിക്കാന്‍ തീരുമാനിക്കുകയും ഇതിന്റെ പ്രാരംഭ നടപടികള്‍ തുങ്ങിയിരുന്നെന്നും മുല്ലപ്പള്ളി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

Read Also  :  ഇസ്രയേലിനു നേരെ പാഞ്ഞെത്തിയത് 2,200 ലധികം മിസൈലുകള്‍, ഹമാസിന്റെ മിസൈല്‍ വിക്ഷേപണത്താവളം തകര്‍ത്ത് ഇസ്രയേല്‍

കുറിപ്പിന്റെ പൂർണരൂപം …………………………..

ഒരു പഴയ ഓർമ്മ…. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആയിരുന്ന കാലം…..
കേരളത്തിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ
സൈക്ലോൺ ഷെൽട്ടറുകൾ നിർമ്മിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിക്കുന്നു.
കേരളതീരം ചുഴലിക്കാറ്റിന് സാധ്യത ഇല്ലാത്തതാണെന്ന കാര്യം പറഞ്ഞു പലരും അന്ന് ചിരിച്ചുതള്ളി. എതിർപ്പുകളെ അതിജീവിച്ച്
തന്റെ പാർലമെന്റ് മണ്ഡലമായ വടകരയിൽ
കേരളത്തിലെ ആദ്യത്തെ സൈക്ലോൺ ഷെൽട്ടർ
“സുരക്ഷ” ആരംഭിച്ചു. “ഓഖി”ദുരന്തമുണ്ടായപ്പോൾ കടലോരമക്കളെ സുരക്ഷയിലേക്ക് മാറ്റി പാർപ്പിച്ചത്ചാരിതാർത്ഥ്യം.

Read Also  :  ആദ്യ കൊവിഡ് തരംഗത്തിന് ശേഷം സർക്കാരും ഭരണസംവിധാനങ്ങളും അലംഭാവം കാട്ടിയെന്ന് ആർ എസ് എസ്

കേരളത്തിലെ എല്ലാ ജില്ലകളിലും
തുടങ്ങുവാനുള്ള തീരുമാനവുമെടുത്തു.
കേരള കടലോരത്ത്
അത്യന്താപേക്ഷിതമായ സ്ഥലങ്ങളിലൊക്കെ തുടങ്ങുകയായിരുന്നു ആശയം.
ഒപ്പം ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു കേന്ദ്രം കേരളത്തിൽ തുടങ്ങണമെന്ന ആവശ്യം
ഉന്നയിക്കുകയും
നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു. ഇതിനായി പേരാമ്പ്ര ഭാഗത്ത് സ്ഥലം കണ്ടെത്തുകയും ചെയ്തു.
കോഴിക്കോട് ഒരു തുടക്കം എന്ന നിലയിൽ ആദ്യത്തെ യൂണിറ്റിന് ആരംഭം കുറിച്ചു.
പിന്നീട് യുപിഎ അധികാരത്തിൽ നിന്ന് പുറത്തു പോയ ശേഷം
സേനാംഗങ്ങളെ പിൻവലിക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇപ്പോൾ ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ
ആർക്കോണത്ത് നിന്ന് ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ(NDRF)
ഇങ്ങോട്ട് കൊണ്ടുവരികയാണ് ചെയ്യുന്നത്.
എത്രമാത്രം പ്രസക്തമായിരുന്നു അന്നത്തെ തീരുമാനങ്ങൾ ……..

shortlink

Related Articles

Post Your Comments

Related Articles


Back to top button