KeralaLatest NewsIndia

കേന്ദ്രസർക്കാർ നിർമിക്കുന്ന കോവിഡ് സെന്റർ പോലും അടിച്ചു മാറ്റി: പിണറായിക്കെതിരെ അനൂപ് ആന്റണി

കേന്ദ്രത്തിന് ക്രെഡിറ്റ് കൊടുക്കാതിരിക്കുക എന്ന പതിവ് തെറ്റിക്കാതെ ബിപിസിഎൽ, നാഷണൽ ഹെൽത്ത് മിഷൻ, ഇതിൽ പങ്കാളികൾ ആകുന്ന പ്രൈവറ്റ് ആശുപത്രികൾ ഉൾപ്പെടെ ആരുടെയും പേരെടുക്കാതെ, എല്ലാം സ്വയം ചെയ്യുന്നു എന്ന് വീണ്ടും സ്ഥാപിച്ചു കൊണ്ടുള്ള അങ്ങയുടെ 'കരുതൽ' ശ്രമം അപാരം.

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബിപിസിഎൽ) ക്യാമ്പസിൽ, അവർ ഒരുക്കുന്ന സൗകര്യങ്ങൾ വച്ച്, അവർ നൽകുന്ന ഓക്സിജൻ ഉപയോഗിച്ച്, നാഷണൽ ഹെൽത്ത് മിഷൻ (NHM) ഫണ്ട് വിനിയോഗിച്ച് തുടങ്ങുന്ന കോവിഡ് സെന്ററിന്റെ അവകാശം സ്വന്തമായി ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി അനൂപ് ആന്റണി.

രാജ്യത്തെ ഏറ്റവും കൂടുതൽ കിടക്കകളുള്ള ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം എന്ന തലക്കെട്ടിൽ ഇട്ട പോസ്റ്റിൽ ജില്ലാ ഭരണകൂടവും പൊതുമേഖലാ സ്ഥാപനവും ആണെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേന്ദ്രത്തെ കുറിച്ച് യാതൊരു സൂചനയും നൽകിയിട്ടില്ല. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയും നേതാക്കളും രംഗത്തെത്തിയത്.

അനൂപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

എങ്ങനെ സാധിക്കുന്നു? സമ്മതിക്കണം. കേന്ദ്ര പദ്ധതികൾ അടിച്ചു മാറ്റി, പുതിയ പേരിട്ട്, സ്വന്തം മുഖം (മാത്രം) ഫ്ലെക്സിൽ വച്ച് ഇങ്ങനെ മലയാളികളെ ‘കരുതാൻ’ അങ്ങ് കാണിക്കുന്ന വലിയ മനസ്‌, കാണാതിരിക്കാൻ വയ്യ.
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബിപിസിഎൽ) ക്യാമ്പസിൽ, അവർ ഒരുക്കുന്ന സൗകര്യങ്ങൾ വച്ച്, അവർ നൽകുന്ന ഓക്സിജൻ ഉപയോഗിച്ച്, നാഷണൽ ഹെൽത്ത് മിഷൻ (NHM) ഫണ്ട് വിനിയോഗിച്ച് തുടങ്ങുന്ന ഇതും സ്വന്തം ക്രെഡിറ്റിൽ കൊണ്ടു പോകാൻ അപാര തൊലിക്കട്ടി തന്നെ വേണം.

കേന്ദ്രത്തിന് ക്രെഡിറ്റ് കൊടുക്കാതിരിക്കുക എന്ന പതിവ് തെറ്റിക്കാതെ ബിപിസിഎൽ, നാഷണൽ ഹെൽത്ത് മിഷൻ, ഇതിൽ പങ്കാളികൾ ആകുന്ന പ്രൈവറ്റ് ആശുപത്രികൾ ഉൾപ്പെടെ ആരുടെയും പേരെടുക്കാതെ, എല്ലാം സ്വയം ചെയ്യുന്നു എന്ന് വീണ്ടും സ്ഥാപിച്ചു കൊണ്ടുള്ള അങ്ങയുടെ ‘കരുതൽ’ ശ്രമം അപാരം.

500ഉം 1000വും ബെഡുള്ള നിരവധി താൽക്കാലിക കോവിഡ് ആശുപത്രികൾ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള DRDO, ITBP തുടങ്ങിയ സ്ഥാപനങ്ങളും നിരവധി സംസ്‌ഥാന സർക്കാരുകളും കഴിഞ്ഞ കുറെ മാസങ്ങളായി നടത്തുന്നുണ്ട്. അവ 5000വും, 10000വും ബെഡുള്ളവയാക്കാൻ തയ്യാറെടുപ്പുകൾ നടത്തി വരുമ്പോൾ ഇങ്ങനത്തെ തള്ള് നിർത്തിയിട്ട് ബിപിസിഎൽ തയ്യാറാക്കി തരുന്ന ആദ്യത്തെ 100 ബെഡ് എത്രയും പെട്ടന്ന് രോഗികൾക്ക് ഉപകാരപ്പെടാനുള്ള കാര്യങ്ങൾ ചെയ്യണം സർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button