KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ

കോഴഞ്ചേരി : പത്തനംതിട്ട ജില്ലയിൽ നാരങ്ങാനത്ത് ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് പൂർണമായും തകർന്നു.

Read Also : പാലസ്തീന് തിരിച്ചടി നല്‍കുമ്പോഴും ഇന്ത്യയെ കൈവിടാതെ ഇസ്രായേൽ ; മെഡിക്കൽ ഉപകരണങ്ങളുമായി ഇസ്രയേൽ വിമാനം ഇന്ത്യയിലെത്തി

നാരാങ്ങാനം പഞ്ചായത്ത് 14ാം വാർഡിൽ വാഴത്തോപ്പിൽ വിശ്വനാഥന്റെ വീടാണ് തകർന്നത്∙ ആളപായമുള്ളതായി റിപ്പോർട്ടില്ല. വീട്ടുകാരെല്ലാവരും സുരക്ഷിതരാണ്. രാത്രി 8 മണിയോടെയായിരുന്നു സംഭവം.

മഴ തോർന്ന സമയത്താണ് ഉരുൾപൊട്ടൽ ഉണ്ടായത് . ഒരു മലയുടെ ഭാഗത്തെ പാറയും മണ്ണും അടർന്നു വീടിനുമുകളിലേക്ക് വീഴുകയായിരുന്നു. വിശ്വനാഥനും ഭാര്യ വനജയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത് വെള്ളം കുത്തിയൊഴുകി വരുന്നതു കണ്ട് ഇരുവരും വീടുവിട്ട് ഓടി. പിന്നാലെ പാറയും മണ്ണും വന്ന് വീടിനു മുകളിൽ പതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button