KeralaLatest NewsNews

ഓക്‌സിജന്‍ വിതരണം; സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

കൊച്ചി: എറണാകുളം ജില്ലയിലെ ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. ഓക്സിജന്‍ പാഴാക്കാതെ കൃത്യമായി ഉപയോഗത്തില്‍ വരുത്തണമെന്നും ഓക്സിജന്‍ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Read Also : കൊറോണ കാലത്ത് അനാഥരാകുന്ന കുട്ടികളുടെ സംരക്ഷണത്തിനായുള്ള പദ്ധതിയുമായി ആന്ധ്രപ്രദേശ്

ചോര്‍ച്ചയിലൂടെയോ മറ്റു തരത്തിലോ ഓക്‌സിജന്‍ പാഴാകാതെ ശ്രദ്ധിക്കണം. അടിയന്തര പ്രാധാന്യമില്ലാത്ത ഓപ്പറേഷനുകള്‍ ആശുപത്രികള്‍ പരമാവധി ഒഴിവാക്കണം. ഇത്തരം ഓപ്പറേഷനുകള്‍ നടക്കുന്നുവെങ്കില്‍ അതിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി ഓക്സിജന്‍ വാര്‍ റൂമില്‍ അറിയിക്കണം.

സ്വകാര്യ ആശുപത്രികളില്‍ റാപിഡ് സേഫ്റ്റി ഓഡിറ്റ് ടീമിന്റെ പരിശോധനയുണ്ടാകും. അതിനാല്‍ സ്വകാര്യ ആശുപത്രികള്‍ കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കണം. സംഘത്തിന്റെ പരിശോധനകളുമായി ആശുപത്രികള്‍ സഹകരിക്കുകയും ഒരു നോഡല്‍ ഓഫിസറെ ഇതിനായി നിയമിക്കുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button