Latest NewsNewsBusiness

യെസ് ഇയർ എൻഡ് സെയിൽ: ഓക്സിജനിൽ വമ്പൻ വിലക്കുറവിൽ ഉപകരണങ്ങൾ വാങ്ങാൻ അവസരം

ഇത്തവണ കമ്പനി ഓഫറുകളോടൊപ്പം തന്നെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിംഗിൽ ക്യാഷ് ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്

വമ്പിച്ച വിലക്കിഴവിൽ ഉപകരണങ്ങൾ വാങ്ങാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇലക്ട്രോണിക്, ഗൃഹോപകരണ ഷോറൂം ശൃംഖലയായ ഓക്സിജൻ. ഇത്തവണ യെസ് ഇയർ എൻഡ് സെയിലിൽ ഓരോ ഉപകരണങ്ങൾക്കും വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 50 ശതമാനത്തോളം ഡിസ്കൗണ്ട് വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമേ, പഴയ ഡിജിറ്റൽ ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരവും ലഭ്യമാണ്.

ഇത്തവണ കമ്പനി ഓഫറുകളോടൊപ്പം തന്നെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിംഗിൽ ക്യാഷ് ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ പർച്ചേസ് ചെയ്യുമ്പോൾ പരമാവധി 3,000 രൂപ വരെയാണ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുക. കൂടാതെ, ഗൃഹോപകരണങ്ങൾക്കും, ഡിജിറ്റൽ ഗാഡ്ജെറ്റുകൾക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇൻഷുറൻസ് പ്ലാനുകളും ഓക്സിജന്റെ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ലാപ്ടോപ്പ്, എൽഇഡി ടിവി, ടാബ്‌ലറ്റ് തുടങ്ങിയവ ഓഫർ വിലയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. എച്ച്ഡി ക്വാളിറ്റിയിൽ പ്രവർത്തിക്കുന്ന എൽഇഡി ടിവികളുടെ പ്രൈസ് 7,490 രൂപ മുതലാണ് ആരംഭിക്കുന്നത്. ഏതാനും ദിവസങ്ങൾ മാത്രമാണ് ഇയർ എൻഡ് സെയിൽ മുഖാന്തരം ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുകയുളളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button