Latest NewsFootballNewsSports

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനിയൻ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനിയൻ ടീമിനെ പ്രഖ്യാപിച്ചു. ചിലിക്കും കൊളംബിയക്കും എതിരെ അടുത്ത മാസം നടക്കുന്ന മത്സരങ്ങൾക്കുള്ള 30 അംഗം ടീമിനെയാണ് കോച്ച് ലിയോണൽ സ്കലോണി പ്രഖ്യാപിച്ചത്. സൂപ്പർതാരം ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, ഏഞ്ചൽ ഡി മരിയ, യുവതാരം മാർട്ടിനെസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിൽ ഇടം നേടി.

അതേസമയം യുവതാരങ്ങളായ പൗളോ ഡിബാലയെയും മൗറോ ഇക്കാർഡിയെയും ടീമിൽ നിന്ന് ഒഴിവാക്കി. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന. ഇക്വഡോർ ആണ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത്. ഗ്രൂപ്പിൽ മുന്നിലെത്തുന്ന നാലു ടീമുകൾക്കാണ് നേരിട്ട് യോഗ്യത ഉറപ്പാക്കാൻ കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button