Latest NewsNewsFootballSports

മെസ്സി ഇല്ലെങ്കിൽ ബാഴ്‌സലോണ ഏറെ ബുദ്ധിമുട്ടും: കോമാൻ

സൂപ്പർതാരം ലയണൽ മെസ്സി ഇല്ലെങ്കിൽ ബാഴ്‌സലോണ ഏറെ ബുദ്ധിമുട്ടുമെന്ന് പരിശീലകൻ റൊണാൾഡ്‌ കോമാൻ. സീസണിന്റെ അവസാന ഘട്ടത്തിൽ കരാർ പുതുക്കാത്തതിനാൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ്. കൂടാതെ സീസണിലെ ബാഴ്‌സയുടെ പ്രകടനം മെസ്സിയെ ടീമിൽ നിലനിർത്താൻ ബാഴ്‌സ ഏറെ ബുദ്ധിമുട്ടും. സീസണിൽ കോപ്പ ടെൽ റിയ നേടിയെങ്കിലും അവസാന അഞ്ച് മത്സരങ്ങളിൽ ബാഴ്‌സ ഒരെണ്ണത്തിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

സ്പാനിഷ് ലീഗിൽ വിഗോക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ബാഴ്‌സലോണയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചു. ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഗോളിൽ മുന്നിലെത്തിയതിന് ശേഷമാണ് രണ്ട് ഗോളുകൾ ഏറ്റുവാങ്ങി ബാഴ്‌സ പരാജയത്തിലേക്ക് വീണത്.

’30 ഗോളുകൾ നേടിയ മെസ്സി ലാ ലിഗയിൽ നിരവധി പോയിന്റുകൾ നൽകിയിട്ടുണ്ട്. നമുക്ക് വേണ്ടി, ക്ലബിന് വേണ്ടി അദ്ദേഹം നമ്മളോടൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം ലിയോ ഇവിടെ ഇല്ലെങ്കിൽ ആരാണ് ഗോളുകൾ നേടാൻ പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല’. വിഗോക്കെതിരായ തോൽവിയ്ക്ക് ശേഷം കോമാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button