Latest NewsNewsFootballSports

റയൽ വിട്ടേക്കുമെന്ന വാർത്തകൾ നിഷേധിച്ച് സിദാൻ

സ്പാനിഷ് ലീഗ് ഈ സീസൺ അവസാനിക്കുന്നതോടെ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന വാർത്തകൾ നിഷേധിച്ച് സിനദിൻ സിദാൻ. ഒരിക്കലും അങ്ങനെ ഒരു കാര്യം തന്റെ താരങ്ങളോട് പറഞ്ഞിട്ടില്ലെന്ന് സിദാൻ വ്യക്തമാക്കി. ഈ സീസണു ശേഷം ടീം വിടുമെന്ന കാര്യം താരങ്ങളെ നേരത്തെ അറിയിച്ചുവെന്നാണ് പുറത്തുവന്ന അഭ്യൂഹങ്ങൾ. ‘ഞാനിപ്പോൾ ക്ലബ് വിടുകയാണെന്ന് എങ്ങനെ എന്റെ കളിക്കാരോട് പറയും?

കിരീടത്തിനുവേണ്ടി ഞങ്ങൾ എല്ലാം നൽകി പൊരുതുന്നതിനിടയിൽ ഞാൻ ഒഴിവാക്കുന്ന കാര്യം പറയുകയോ? പുറത്തുള്ളവർക്ക് അവരുടെ ഇഷ്ടം പോലെ ചെയ്യാം. എന്നാൽ ഞാനാ ഒരിക്കലും എന്റെ താരങ്ങളോട് അതു പറയില്ല’. അത്ലാന്റിക് ക്ലബിനെതിരെ നടന്ന മത്സരത്തിൽ വിജയം നേടി സ്പാനിഷ് ലീഗ് കിരീടം നേടാനുള്ള സാധ്യത നിലനിർത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദാൻ.

shortlink

Related Articles

Post Your Comments


Back to top button