Latest NewsKeralaNews

‘ഈ നാട്ടിൽ രണ്ട് നിയമവും രണ്ടുതരം പൗരന്മാരും ഇല്ല’; എല്‍ഡിഎഫ് കേക്ക് മുറിയില്‍ കളക്ടര്‍ കേസെടുക്കണം; ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം : ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ എ.കെ.ജി സെന്ററില്‍ തിങ്കളാഴ്ച നടന്ന കേക്ക് മുറിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സാമ്പത്തികമായി തകര്‍ന്നിട്ടും ഇന്നാട്ടിലെ മനുഷ്യര്‍ വീട്ടിലിരിക്കുന്നത് നിയമത്തെ പേടിച്ചിട്ടാണെന്ന് സര്‍ക്കാര്‍ ധരിക്കരുതെന്നും നിയമം പാലിക്കുന്നത് സാമൂഹിക ഉത്തരവാദിത്തം എന്ന നിലയ്ക്ക് കൂടിയാണെന്നും ഹരീഷ് പറഞ്ഞു. സംഭവത്തിൽ കലക്ടര്‍ കേസെടുക്കണമെന്നും കേസെടുത്തില്ലെങ്കില്‍ ഈ നാട്ടില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടെന്നും അവര്‍ക്ക് രണ്ടുതരം നിയമം നിലനില്‍ക്കുന്നുണ്ടെന്നും തോന്നലുണ്ടാകുമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം…………………………..

ട്രിപ്പിൾ ലോക്ക്ഡൗണ് ഉത്തരവ് നിലവിലുള്ള തിരുവനന്തപുരം ജില്ലയിൽ നടന്ന പരിപാടിയാണ് ഈ കേക്ക് മുറിക്കൽ. ഇതിലെ ആളുകൾ നേരിട്ടുവന്നു ഇത്ര സമയത്തിനുള്ളിൽ ചെയ്യണമെന്ന് ഭരണഘടനയിൽ പറഞ്ഞ പരിപാടിക്കല്ല ഈ കൂട്ടം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഭരണതലത്തിൽ പോസ്റ്റുകൾ വഹിക്കുന്നവർക്ക് അവരുടെ ജോലി ചെയ്യുന്നതിൽ ഇളവുണ്ട്, (അതിനുമാത്രം). ഒരു പോസ്റ്റും വഹിക്കാത്ത ആളുകളും ഈ ഫോട്ടോയിലുണ്ട്. അവർക്ക് ലോക്ക്ഡൗണിൽ പ്രത്യേക ഇളവ് ഉണ്ടായിരുന്നോ? വീട്ടിൽ നിന്നിറങ്ങാൻ പോലീസ് പാസ് നൽകിയോ? എന്തായിരുന്നു പാസിലെ ആവശ്യം? 2 മീറ്റർ അകലം പാലിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇവർക്കെതിരെ കേസെടുത്തോ?

Read Also  :  ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ല; മമതയ്ക്ക് നേരെ തിരിഞ്ഞ് കൊൽക്കത്ത ഹൈക്കോടതി

കേസെടുത്തില്ലെങ്കിൽ ഇതിന് എന്റെയറിവിൽ ഒരർത്ഥമേയുള്ളൂ. ഈ നാട്ടിൽ രണ്ടുതരം പൗരന്മാർ ഉണ്ടെന്നും അവർക്ക് രണ്ടുതരം നിയമം നിലനിൽക്കുന്നുണ്ടെന്നും.
അപ്പോഴാ സത്യപ്രതിജ്ഞയുടെ വാക്കുകളെന്താണ്? “ഭീതിയോ പക്ഷപാതിത്വമോ പ്രീതിയോ വിദ്വേഷമോ കൂടാതെ നീതി നടപ്പാക്കുമെന്ന്….. ”
**********************************
സാമ്പത്തികമായി തകർന്നിട്ടും ഇന്നാട്ടിലെ മനുഷ്യർ വീട്ടിലിരിക്കുന്നത് നിയമത്തെ പേടിച്ചിട്ടാണെന്നു സർക്കാർ ധരിക്കരുത്. ദുരന്തനിവാരണ നിയമം ലംഘിച്ചാൽ പൊലീസിനോ കോടതിക്കോ നേരിട്ട് കേസെടുക്കാനാകില്ല എന്നറിയാവുന്നവരും, വാക്‌സിൻ എടുത്തവരും നിയമം പാലിക്കുന്നത് സാമൂഹിക ഉത്തരവാദിത്തം എന്ന നിലയ്ക്ക് കൂടിയാണ്. മഴയത്തും വെയിലത്തും നിയമത്തിൽ പറയാത്ത ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന സാധാരണ പോലീസുകാരും, ആരോഗ്യ പ്രവർത്തകരും ഒക്കെ അവനവന്റെ ജോലിയിൽ ഒരുവർഷമായി കാണിക്കുന്ന ആത്മാർത്ഥത വെറും ശമ്പളത്തോടുള്ള നന്ദിയല്ല. സാമൂഹികബോധമാണ് അവരെ നയിക്കുന്നത്. കടുത്ത മടുപ്പിനെ മറികടക്കുന്നതും ഇതേ സാമൂഹിക ബോധമുപയോഗിച്ചാണ്. എണ്ണയിട്ട യന്ത്രം പോലെ മനുഷ്യർ പണിയെടുക്കുന്നത് ആ സോഷ്യൽ കമ്മിറ്റ്മെന്റിലാണ്.

Read Also  :  ‘500 മുഖ്യമന്ത്രിക്ക് വലിയ സംഖ്യ ആയിരിക്കില്ല, പക്ഷേ ഇത് തെറ്റാണ്’; ഞെട്ടലുണ്ടാക്കുന്നുവെന്ന് പാർവതി

അവരേയൊക്കെ നോക്കി കൊഞ്ഞനം കുത്തലല്ലേ ഈ ഫോട്ടോയിൽ നാം കാണുന്നത്?
അവരുടെ മൊറൈൽ തകർന്നാൽ, “ആർക്ക് വേണ്ടിയാണ് ഞാനിതൊക്കെ പാലിക്കുന്നത്” എന്നു ജനത്തിന് തോന്നിയാൽ, ഒരുവർഷം കൊണ്ട് കെട്ടിയുണ്ടാക്കിയത് ഒക്കെ തകരാൻ അധിക ദിവസം വേണ്ടിവരില്ല. ഇതിൽ തിരുവനന്തപുരം ജില്ലാ കളക്ടർ പരാതി നൽകി കേസെടുക്കണം. ഇന്നാട്ടിൽ രണ്ടുനിയമവും രണ്ടുതരം പൗരന്മാരും ഇല്ല. ഇപ്പറയുന്നത് എന്തെങ്കിലും ഔദാര്യത്തെപ്പറ്റി അല്ല. കടമയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button