Latest NewsNewsFootball

വിരമിക്കാൻ ഉദ്ദേശമില്ല, വിസൽ കൊബെയിൽ തുടരും: ഇനിയേസ്റ്റ

ബാഴ്‌സലോണ ഇതിഹാസം ആൻഡ്രസ് ഇനിയേസ്റ്റ വിസൽ കൊബെയിൽ കരാർ പുതുക്കി. രണ്ടു വർഷത്തേക്കുള്ള പുതിയ കരാറാണ് ഇനിയേസ്റ്റ ഒപ്പുവെച്ചത്. അതേസമയം, ഇന്ന് ഇനിയേസ്റ്റ പത്ര സമ്മേളനം വിളിച്ച് ചേർത്തപ്പോൾ വിരമിക്കൽ പ്രഖ്യാപനമാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താൻ പൂർണ ആരോഗ്യവാനാണെന്നും രണ്ടു വർഷം കൂടെ ക്ലബ്ബിനെ സഹായിക്കാനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഇനിയേസ്റ്റ പറഞ്ഞു.

2018ലായിരുന്നു ബാഴ്‌സലോണയിൽ നിന്നും താരം ജപ്പാനിലെത്തിയത്. വിസൽ കൊബെയ്ക്ക് ഒപ്പം ഇതുവരെ രണ്ടു കിരീടങ്ങൾ ഇനിയേസ്റ്റ നേടിയിട്ടുണ്ട്. അതേസമയം, 1996 മുതൽ 2018 വരെ ബാഴ്‌സലോണ ക്ലബിനൊപ്പം ഉണ്ടായിരുന്ന താരം വിരമിച്ചാൽ തിരികെ ബാഴ്‌സലോണ ക്ലബിൽ എത്തുമെന്നും ക്ലബിലെ യുവടീമുകളുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Post Your Comments


Back to top button