KeralaLatest NewsNews

കോവിഡ് വന്നവര്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണമാണോ വിതരണം ചെയ്യുന്നത് നഗരമാതാവേ ? മേയര്‍ ആര്യയ്ക്കെതിരെ യുവമോര്‍ച്ച

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി കിച്ചണ്‍വഴി കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണം തീരെ മോശമായതും ഗുണനിലവാരമില്ലാത്തതുമാണെന്ന് ആരോപണം. യുവമോര്‍ച്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ വിതരണം ചെയ്ത ചപ്പാത്തിയും കറിയും ഭക്ഷ്യയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഭക്ഷണപ്പൊതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ട് മേയര്‍ക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് യുവമോര്‍ച്ച ജില്ലാസെക്രട്ടറി പാപ്പനംകോട് നന്ദു.

Read Also : രാജ്യത്ത് 300ലധികം മാധ്യമ പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് മരിച്ചു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് പഠനം

ജനങ്ങള്‍ക്ക് കൊടുക്കുന്ന ഭക്ഷണം ഗുണനിലവാരം ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുന്നതില്‍ നഗരസഭ പരാജയപ്പെട്ടു. കോവിഡ് ബാധിച്ച വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത നിസഹായ അവസ്ഥയിലാണ് ജനങ്ങള്‍ നഗരസഭയുടെ സമൂഹ അടുക്കളയെ ആശ്രയിക്കുന്നത്. ഭിക്ഷപാത്രത്തില്‍ ലഭിക്കുന്നതിനേക്കാല്‍ പരിതാപകരമായുള്ള ഭക്ഷണമാണ് ജനങ്ങള്‍ക്ക് നഗരസഭ മുഖാന്തരം ലഭിക്കുന്നതെന്ന് നന്ദു ആരോപിച്ചു.

ഇത് അപമാനകരമാണ്. പിആര്‍ വര്‍ക്കിലൂടെ തള്ളല്‍ മാത്രമാണ് നടക്കുന്നത്. ഭരിക്കാനുള്ള കഴിവും പക്വതയും ഇല്ലായെങ്കില്‍ മേയര്‍ പദവി മതിയാക്കി പോകണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button