Latest NewsKeralaNewsCrime

വൻ ചാരായ വേട്ട; 200 ലി​റ്റ​ർ വ്യാ​ജ വാ​റ്റ് പി​ടി​കൂ​ടി

ഒ​റ്റ​പ്പാ​ലം: ലോ​ക്ഡൗ​ൺ മ​റ​വി​ലെ വ്യാ​ജ വാ​റ്റ് പി​ടി​കൂ​ടി എ​ക്​​സൈ​സ്. റേ​ഞ്ച് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ബ​ഷീ​ർ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ക്കി​ടി പേ​രൂ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്‌​ഡി​ൽ 200 ലി​റ്റ​ർ വാ​ഷ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. അ​ക​ലൂ​രി​ലെ ച​ണ്ടി​ക്കു​ളം പ്ര​ദേ​ശ​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വാ​റ്റ് ന​ട​ക്കു​ന്ന ര​ഹ​സ്യ വി​വ​രം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​രേ​ഷി​ന് ല​ഭി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്.

ക​ഴി​ഞ്ഞ ദി​വ​സം അ​മ്പ​ല​പ്പാ​റ മേ​ഖ​ല​യി​ൽ​ നി​ന്ന് 300 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ലോ​ക്ഡൗ​ൺ ആ​രം​ഭി​ച്ച​ശേ​ഷം 1000 ലി​റ്റ​ർ വാ​ഷും അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​കൂ​ടി​യ​താ​യും ലോ​ക്ഡൗ​ൺ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അറിയിക്കുകയുണ്ടായി. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഗോ​പീ​കൃ​ഷ്ണ​ൻ, വ​നി​ത സി.​ഇ.​ഒ സ​ചി​ത്ര, എ​ക്സൈ​സ് ഡ്രൈ​വ​ർ വി​നീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button