Latest NewsFootballNewsSports

ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന ആരാധകരുടെ യാത്ര ചെലവ് മാഞ്ചസ്റ്റർ സിറ്റി വഹിക്കും

ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന മാഞ്ചസ്റ്റർ സിറ്റി ആരാധകരുടെ യാത്ര ചെലവ് സിറ്റി ക്ലബ് ഉടമ ഷെയ്ഖ് മൻസൂർ വഹിക്കും. പോർട്ടോയിൽ വെച്ചാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ ചെൽസിയെ നേരിടുന്നത്. പോർച്ചുഗലിലേക്ക് പോകുന്ന വിമാനയാത്ര ചെലവ് ഉൾപ്പെടെയുള്ള ചെലവുകളൊക്കെ ഷെയ്ഖ് മൻസൂർ വഹിക്കും. ഈ കഷ്ടകാലത്തും സിറ്റിക്ക് ഒപ്പം നിന്ന ആരാധകരോടുള്ള കടപ്പാടാണ് ഈ നീക്കമെന്ന് സിറ്റി ഉടമ പറഞ്ഞു.

അടുത്തിടെ സൂപ്പർ ലീഗിൽ ചേർന്നതിന് ആരാധകർ മാഞ്ചസ്റ്റർ സിറ്റി ഉടമകൾക്ക് എതിരെ പ്രതിഷേധിച്ചിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരോട് മാപ്പ് പറഞ്ഞ് ക്ലബ് ഉടമകൾ രംഗത്തെത്തിയിരുന്നു. അതേസമയം മെയ് 29ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് സിറ്റി ഇറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button