Latest NewsNewsFootballSports

ഈ സമ്മറിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ല: ക്ലോപ്പ്

ഈ സമ്മറിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ലെന്ന് പരിശീലകൻ ക്ലോപ്പ്. ആരെങ്കിലും ക്ലബ് വിടുകയാണെങ്കിൽ മാത്രമേ വലിയ ട്രാൻസ്ഫാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നും ക്ലോപ്പ് പറഞ്ഞു. എന്നാൽ സാഞ്ചോ, എംബാപ്പെ, ഹാലണ്ട് പോലുള്ള താരങ്ങളെ ലിവർപൂൾ സൈൻ ചെയ്യുമെന്ന വാർത്തകൾ നിരസിക്കുകയും, ഈ സീസണിൽ നടക്കില്ലെന്നും ക്ലോപ്പ് കൂട്ടിച്ചേർത്തു.

ഫുട്ബോൾ ലോകം പഴയ സ്ഥിതിയിലേക്ക് ഇനിയും എത്തിയിട്ടില്ല. അങ്ങനെ എത്താത്ത ഈ സാഹചര്യത്തിൽ വലിയ ട്രാൻസ്ഫാറുകൾ നടത്താൻ ലിവർപൂളിനാകില്ലെന്ന് ക്ലോപ്പ് പറഞ്ഞു. അടുത്ത സീസണിൽ വാൻ ഡൈക് ഗോമസ്, ഹെൻഡേഴ്സൺ എന്നീ താരങ്ങൾ പരിക്ക് മാറി ടീമിൽ തിരിച്ചെത്തുമെന്നും ഈ താരങ്ങളുടെ പുതിയ സൈനിങ്‌ പോലെയായിരിക്കും ലിവർപൂളിന്റെ ട്രാൻസ്ഫറുകൾ എന്നും ക്ലോപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button