Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ യുണൈറ്റഡിന് സമനില; ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനം ഉറപ്പിച്ചു. ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ പ്രയാസപ്പെടുന്ന യുണൈറ്റഡിന് ആശ്വാസമായത് ലെസ്റ്റർ സിറ്റി ചെൽസി മത്സരഫലമായിരുന്നു. ലെസ്റ്റർ ചെൽസിയോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യും എന്നുറപ്പായി.

നിലവിൽ 37 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് 71 പോയിന്റാണുള്ളത്. മൂന്നാമതുള്ള ചെൽസിക്ക് 67 പോയിന്റും നാലാം സ്ഥാനത്തുള്ള ലെസ്റ്ററിന് 66 പോയിന്റുമാണുള്ളത്.

ഇരു ടീമുകളും അവസാന മത്സരം വിജയിച്ചാലും യുണൈറ്റഡിനെ മറികടക്കാനാവില്ല. അതേസമയം, പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുൾഹാം മത്സരം സമനിലയിൽ അവസാനിച്ചു. പതിനാലാം മിനുട്ടിൽ എഡിസൺ കവാനിയുടെ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും. ജോ ബ്രൈന്റെ(76) ഗോളിൽ ഫുൾഹാം സമനില നേടി. ലീഗിൽ തരംതാഴ്ത്തൽ ഭീഷണിയിലാണ് ഫുൾഹാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button