Latest NewsNewsIndia

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേൽ; കോവിഡ് പ്രതിരോധ സാമഗ്രികൾ എത്തിച്ചു

ന്യൂഡൽഹി: ഹമാസ് ഭീകരർക്കെതിരായ പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേൽ. കോവിഡ് പ്രതിരോധ സാമഗ്രികൾ ഇസ്രായേൽ ഇന്ത്യയിലെത്തിച്ചു. ഓക്സിജൻ കോൺസൺട്രേറ്ററുകളും, മറ്റ് ഉപകരണങ്ങളുമാണ് ഇസ്രായേൽ ഇന്ത്യയിലെത്തിച്ചത്.

Read Also: കല്ല്യാണത്തിന് 500 പേരെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി വരന്‍; അപേക്ഷയിൽ മറുപടിയില്ലാതെ പോലീസ്

രാജ്യത്ത് കോവിഡിന്റെ രണ്ടാം തംരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇസ്രായേൽ ഇന്ത്യയ്ക്ക് സഹായം നൽകുന്നത്. 1,300 ഓക്‌സിജൻ കോൺസൺട്രേറ്ററുകളും 400 റെസിപ്രേറ്ററുകളുമാണ് ഇസ്രായേൽ ഇന്ത്യയ്ക്ക് നൽകിയത്. 60 ടൺ മെഡിക്കൽ ഓക്സിജനും, 420 വെന്റിലേറ്ററുകളും ഇതോടൊപ്പം ഉണ്ട്.

വരും ദിവസങ്ങളിലും ഇന്ത്യയിലേക്ക് കൂടുതൽ സഹായമെത്തിക്കുമെന്നാണ് ഇസ്രായേൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിൽക്കാനാണ് ഇസ്രായേലിന്റെ തീരുമാനം.

Read Also: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ എല്ലാ എംഎൽഎമാരും പങ്കെടുക്കണോ? സുപ്രധാന വിധിയുമായി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button