Latest NewsKeralaNews

വീണ ജോർജ് പിതൃശൂന്യരുടെ പട്ടികയിൽ ; കോടിയേരിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപൊക്കി സോഷ്യൽമീഡിയ

കോഴിക്കോട് ​: രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയായി ചുമതലയേല്‍ക്കുന്ന വീണ ജോര്‍ജിനെ പിതൃശൂന്യരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും പ്രചരിക്കുന്നു. 2012 ജൂലൈ 29-ലേതാണ്​ പോസ്റ്റ്​. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് ഇന്ത്യവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഒരു ചിത്രത്തെ ചൊല്ലി ഉയര്‍ന്ന വിവാദത്തിന്‍റെ പശ്​ചാത്തലത്തിലായിരുന്നു ഇത്​.

ക്യാപ്​റ്റന്‍ ലക്ഷ്​മിക്ക്​ വിട ചൊല്ലി ഇന്ത്യവിഷന്‍ നല്‍കിയ പോസ്റ്ററിലെ ഫോ​ട്ടോയില്‍ അവരുടെ തൊപ്പിയില്‍ സി.പി.എം എന്നെഴുതിയത്​ മായ്​ച്ചുകളഞ്ഞു എന്നാണ്​ വിവാദമുയര്‍ന്നത്​. ഇതിനെ വിമര്‍ശിച്ച്‌​ ഡി.വൈ.എഫ്.ഐ ‘പിതൃശൂന്യര്‍’ എന്ന തലക്കെട്ടില്‍ പങ്കുവെച്ച പോസ്റ്ററില്‍ അന്ന്​ ഇന്ത്യ വിഷനില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്ന വീണ ജോര്‍ജിന്‍റെ ചിത്രവും ഉള്‍പ്പെട്ടിട്ടുണ്ട്​. ‘ഇത്രയും വേണോ സി.പി.എം വിരോധം. സഖാവ്​ ക്യാപ്​റ്റന്‍ ലക്ഷ്​മിയുടെ തൊപ്പിയിലെ സി.പി.എം എന്നെഴുതിയത്​ മായ്​ച്​ കളഞ്ഞിരിക്കുന്നു. ലജ്​ജാവഹം’ എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍.

Read Also : ഇസ്രായേലിനും ജൂതർക്കുമെതിരെ ആക്രമണം നടത്തണം; ഇസ്ലാം രാജ്യങ്ങൾ ഇസ്രായേലിനെതിരെ ജിഹാദ് ആരംഭിക്കണമെന്ന് പലസ്തീൻ അനുകൂലികൾ

വീണ ജോര്‍ജിനൊപ്പം അന്നത്തെ സഹപ്രവര്‍ത്തകരായ എം.പി. ബഷീര്‍, സനീഷ്​ ഇളയടത്ത്​ എന്നിവരുടെ ചിത്രങ്ങളും ചേര്‍ത്തിരുന്നു. ഈ പോസ്റ്ററാണ്​ കോടിയേരി ബാലകൃഷ്​ണന്‍ ഫേസ്​ബുക്കില്‍ പങ്കുവെച്ചത്​. ന്യൂസ്​റൂമിലെ കാപട്യങ്ങള്‍ക്ക്​ രക്​തസാക്ഷികളുടെ പിന്മുറക്കാര്‍ മറുപടി ചോദിക്കുമെന്നും അന്ന്​ നിഷ്​പക്ഷ മാധ്യമ ധര്‍മ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തിയാല്‍ മാപ്പ്​ കിട്ടില്ലെന്നുമാണ്​ കോടിയേരി എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button