KeralaLatest NewsNews

പിണറായി സർക്കാരിനെ പ്രശംസിച്ച കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിൽ പ്രവർത്തകരുടെ പൊങ്കാല

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാറിന് അഭിനന്ദനം നേര്‍ന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ എഫ്.ബി പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍. യു.ഡി.എഫിന്റെ പരാജയത്തിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് വിമര്‍ശനം. വിമര്‍ശന കമന്റുകളൊന്നും ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല.

മിന്നുന്ന വിജയം എല്‍.ഡി.എഫിന് സമ്മാനിച്ച താങ്കളും അഭിനന്ദനമര്‍ഹിക്കുന്നു, കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ് യു.ഡി.എഫിന്റെ പരാജയത്തിന് കാരണം, പതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ എല്‍.ഡി.എഫിനെ കണ്ടുപഠിക്ക് തുടങ്ങിയവയാണ് വിമര്‍ശനം. മുസ്ലിം ലീഗ് പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തവണയും ഭൂരിപക്ഷം വിമര്‍ശനങ്ങളും വന്നതെന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button