KeralaLatest NewsNews

‘കേരളത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല’; അടുത്തത് വി ഡി സതീശന്റെ ഊഴമെന്ന് ശ്രീജിത്ത് പണിക്കർ

വിഷയങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുക്കുക എന്നതാണ് പ്രതിപക്ഷ പാർട്ടിയുടെ വിജയം.

കോൺഗ്രസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത്പകരാൻ പ്രതിപക്ഷ നേതാവായി വി ഡി സതീശൻ സ്ഥാനമേൽക്കുമ്പോൾ ആശംസയുമായി നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കൾ രംഗത്ത്. എന്നാൽ നിയുക്ത പ്രതിപക്ഷ നേതാവിന് ആശംസയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. വിഷയങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുക്കുക എന്നതാണ് പ്രതിപക്ഷ പാർട്ടിയുടെ വിജയമെന്നും അങ്ങനെ നോക്കിയാൽ കേരളത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നെന്നും ശ്രീജിത്ത് പണിക്കർ തന്റെ ഫേയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കേവലം ആരോപണങ്ങൾ ഉന്നയിക്കുന്നതിനപ്പുറം അവയൊക്കെയും സ്ഥാപിച്ചെടുക്കുക എന്നതാണ് ഒരു പ്രതിപക്ഷ നേതാവിന്റെ വിജയം. വിഷയങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുക്കുക എന്നതാണ് പ്രതിപക്ഷ പാർട്ടിയുടെ വിജയം. അങ്ങനെ നോക്കിയാൽ കേരളത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നെന്ന് നിസ്സംശയം പറയാം. എന്നാൽ ഇതേ കാലയളവിൽ കോൺഗ്രസ് പാർട്ടിക്ക് ഏറ്റവും മികച്ച പ്രതിപക്ഷ പാർട്ടിയാകാൻ സാധിച്ചില്ല. അടുത്തത് വി ഡി സതീശന്റെ ഊഴമാണ്. വിഷയങ്ങൾ പഠിച്ച് നന്നായി അവതരിപ്പിക്കാൻ കഴിവുള്ള നേതാവ്. വ്യക്തിപരമായി സഹോദരതുല്യ സ്നേഹമുള്ളയാൾ. മികച്ച ഭരണപക്ഷത്തോടൊപ്പം കഴിവുറ്റ പ്രതിപക്ഷവും ഉണ്ടാകട്ടെ. അതിനായി സംഘടനാ സംവിധാനം കൂടി ശക്തിപ്പെടട്ടെ. ആശംസകൾ…

Read Also: കേന്ദ്രപദ്ധതികൾ എല്ലാം നിങ്ങളുടെ പേരിലാക്കി പിആർ വർക്ക് ചെയ്യുന്നതിന് പകരം എന്തെങ്കിലും സ്വന്തമായി ചെയ്യണം- എസ് സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button