Latest NewsFootballNewsSports

ലിവർപൂൾ അനുഭവിച്ച പ്രശ്നങ്ങൾ മാഞ്ചസ്റ്റർ സിറ്റി അനുഭവിച്ചിരുന്നെങ്കിൽ അവർ കിരീടം നേടില്ലായിരുന്നു: ക്ലോപ്പ്

ലിവർപൂൾ ഈ സീസണിൽ അനുഭവിച്ച പ്രശ്നങ്ങൾ മാഞ്ചസ്റ്റർ സിറ്റി അനുഭവിച്ചിരുന്നെങ്കിൽ അവർ കിരീടം നേടില്ലായിരുന്നുവെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഫുട്ബോൾ ടീം ഒരു ഓർക്കസ്ട്ര പോലെയാണ്. ഒരാൾ പോയാൽ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യാം. എന്നാൽ കുറെ പേരെ നഷ്ടമായാൽ ഒന്നും ചെയ്യാനാകില്ലെന്ന് ക്ലോപ്പ് പറഞ്ഞു. മൂന്ന് സെന്റർ ബാക്കുകളാണ് ഈ സീസണിൽ ലിവർപൂളിന് നഷ്ടമായതെന്ന് ക്ലോപ്പ് പറഞ്ഞു.

‘മാഞ്ചസ്റ്റർ സിറ്റിക്കാണ് മൂന്ന് സെന്റർ ബാക്കുകളെ നഷ്ടമായതെങ്കിൽ അവർ കിരീടം നേടുമായിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാര്യത്തിലും ഇതു തന്നെ. ഈ തിരിച്ചടിയിലും ഇത്ര നല്ല പ്രകടനം കാഴ്ചവെക്കാനായതിൽ സന്തോഷമുണ്ട്. ടോപ് ഫോർ ഉറപ്പിക്കാനായാൽ ഈ സീസണിൽ ലിവർപൂളിന് സ്വന്തമാക്കാൻ ആവുമായിരുന്ന ഏറ്റവും വലിയ നേട്ടമാകും ഇത്’. ക്ലോപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button