Latest NewsNewsFootballSports

സെർജിയോ അഗ്വേറോ ബാഴ്‌സലോണയിൽ കരാർ ഒപ്പുവെച്ചു

മാഞ്ചസ്റ്റർ സിറ്റി വിടുന്ന സെർജിയോ അഗ്വേറോ ബാഴ്‌സലോണയിലേക്ക്. അഗ്വേറോയും ബാഴ്‌സലോണയും തമ്മിൽ കരാർ ഒപ്പുവെച്ചു. രണ്ട് വർഷത്തെ കരാറാണ് അഗ്വേറോ ബാഴ്‌സലോണയിൽ ഒപ്പുവെച്ചത്. ചാമ്പ്യൻസ് ലീഗ് ഫൈനലിന് പിന്നാലെ ബാഴ്‌സലോണ ഔദ്യോഗികമായി ഈ ട്രാൻസ്ഫർ പ്രഖ്യാപിക്കുമെന്ന് ഫേബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയിൽ ലഭിക്കുന്ന വേതനം അഗ്വേറോയ്ക്ക് ബാഴ്‌സലോണയിൽ ലഭിക്കില്ല. പത്തു മില്യൺ യൂറോയിൽ താഴെയാകും അഗ്വേറോയുടെ പ്രതിവർഷ വേതനം. മെയ് 30 നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലാകും അഗ്വേറോയുടെ മാഞ്ചസ്റ്റർ സിറ്റിയിലെ ജേഴ്സിയിലെ അവസാന മത്സരം.

മെസ്സിയുടെ അടുത്ത സുഹൃത്തായ അഗ്വേറോ മെസ്സിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം മുൻനിർത്തിയാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. അഗ്വേറോ ബാഴ്‌സലോണയിൽ എത്തുന്നതോടെ മെസ്സി ക്ലബ് വിടില്ലെന്ന് തീരുമാനത്തിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button