Latest NewsNewsHealth & Fitness

പാലും പഴവും ഒരുമിച്ച് കഴിക്കാമോ…?

വാഴപ്പഴവും പാലും ഒരുമിച്ച് കഴിക്കുന്നത് ഒരു അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ ചില പഠനങ്ങള്‍ പറയുന്നത്.

പാലും പഴവും പോലെ ആരോഗ്യത്തിന് ഉതകുന്ന വസ്തുക്കള്‍ വേറെയില്ല. ചെറുപ്പം മുതല്‍ പഴവും പാലും ആരോഗ്യകരമായ ഭക്ഷണമെന്ന് കേട്ടാകും നാം വളര്‍ന്നിട്ടുണ്ടാവുക. പാലും വാഴപ്പഴവും ഒരുമിച്ച് ചേര്‍ത്തുള്ള പല വിഭവങ്ങളും കഴിച്ചിട്ടുമുണ്ടാകും. എന്നാല്‍ ഇത് എങ്ങനെയൊക്കെ നമ്മുടെ ശരീരത്തെ സ്വാധീനിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ…?

പല ആരോഗ്യ വിദഗ്ധരും പാലും പഴവും കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും. മസിലുകളുടെ വളര്‍ച്ചയ്ക്കും ആരോഗ്യം വര്‍ധിക്കുന്നതിനും പഴവും പാലും കഴിക്കുന്നത് നല്ലതാണ്. പാലും പഴവും ചേര്‍ത്തുള്ള ബനാന ഷെയ്ക്ക് പലരുടെയും ഇഷ്ട വിഭവവുമാണ്. എന്നാല്‍ അടുത്തിടെ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പഴവും പാലും ഒരുമിച്ച് ( മികിസ് ചെയ്ത് )കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രക്രിയയെ ബാധിച്ചേക്കുമെന്നാണ് പഠനങ്ങള്‍. ആയുര്‍വേദ ഗ്രന്ഥങ്ങളിലും ഈ കോമ്പിനേഷന്‍ പൊരുത്തപ്പെടില്ലെന്നാണ് പറയുന്നത്.

എന്തുകൊണ്ട്…?

ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പ്രകാരം ഭക്ഷണങ്ങള്‍ക്ക് പ്രത്യേക സ്വഭാവങ്ങളുണ്ട്. അവയില്‍ ദഹനത്തെ ഗുണകരമായും ദോഷകരമായും ബാധിക്കുന്നവയുണ്ട്. ഒരോ ഭക്ഷണത്തിനും ഒരോ സ്വഭാവമാണെന്നതിനാല്‍ തന്നെ ഇത് ദഹനത്തെ സ്വാധീനിക്കുക വ്യത്യസ്തങ്ങളായ രീതിയിലായിരിക്കും. ഓരോ ഭക്ഷണത്തോടും ശരീരം പല രീതികളിലായിരിക്കും പ്രതികരിക്കുക. വാഴപ്പഴവും പാലും ഒരുമിച്ച് കഴിക്കുന്നത് ഒരു അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ ചില പഠനങ്ങള്‍ പറയുന്നത്. ഇത് നിങ്ങളുടെ ദഹനത്തെ ബാധിക്കുകയും സൈനസ്, ജലദോഷം, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.

കാരണം എന്ത്…?

വാഴപ്പഴവും പാലും ഒരുമിച്ച് കഴിക്കുന്നത് സൈനസ്, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പറയുന്നതിന് പ്രധാന കാരണം ഇവയില്‍ രണ്ടിലും തണുപ്പിക്കുന്നതിനുള്ള ഘടകം ഉണ്ടെന്നുള്ളതിനാലാണ്. അതേസമയം ഗര്‍ഭിണികള്‍ ഈ വാഴപ്പഴവും പാലും കഴിക്കുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു. ഇവയില്‍ രണ്ടിലും കലോറി ധാരാളമായുള്ളതിനാല്‍ ഇവ ഭാരം വര്‍ധിപ്പിക്കുന്നതിന് ഉതകും. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് സ്ത്രീകളോട് പാലും പഴവും കഴിക്കാന്‍ പറയുന്നതിന് കാരണം ഇതാണ്.

വാദങ്ങള്‍

പാലും വാഴപ്പഴവും ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. എന്നിരുന്നാലും ഇവ രണ്ടും ചേര്‍ത്ത് ( മികിസ് ചെയ്ത് ) കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ചില പഠനങ്ങള്‍. വ്യത്യസ്ത സമയങ്ങളില്‍ പാലും പഴവും കഴിക്കുന്നതാകും കൂടുതല്‍ ഉചിതമെന്നും പഠനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button