Latest NewsNewsIndia

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നായയെ ബൈക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച രണ്ടു പേർ അറസ്റ്റിൽ

മംഗളൂരു: നായയെ ബൈക്കിൽ കെട്ടിവലിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മംഗളൂരുവിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ രണ്ടു പേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെ മേരിഹിൽ പ്രദേശത്താണ് നായയെ ബൈക്കിൽ കെട്ടി വലിച്ചിഴച്ചത്. നായ ചെരിപ്പ് കടിച്ച് മുറിച്ചതിൽ പ്രകോപിതരായാണ് പ്രതികൾ ഇത്തരമൊരു ക്രൂരകൃത്യം നടത്തിയത്.

Read Also: യാസ് ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി; ജനങ്ങളെ സുരക്ഷിതരാക്കണമെന്ന് നിർദ്ദേശം

യുവാവ് നായയെ ബൈക്കിന് പിറകിൽ കെട്ടിയിട്ട ശേഷം നഗരത്തിലൂടെ ഒരു കിലോമീറ്ററിലധികം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നീട് നായയെ വഴിയൽ ഉപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്.മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം, കർണാടക പകർച്ചവ്യാധി നിയമം 2020 എന്നിവയുടെ അടിസ്ഥാനത്തിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read Also: ഏഷ്യാനെറ്റ് ന്യൂസിനു തിരിച്ചടി; അൺലൈക്ക് ക്യാമ്പയിൻ തരംഗത്തിനിടയിൽ പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച്‌ ടെലികോം കമ്പനി

shortlink

Related Articles

Post Your Comments

Related Articles


Back to top button