Kallanum Bhagavathiyum
Latest NewsNewsFootballSports

അറ്റലാന്റയുടെ പ്രതിരോധ താരത്തെ സ്പെയിനിലെത്തിക്കാനൊരുങ്ങി ബാഴ്‌സലോണ

അറ്റലാന്റയുടെ ജർമ്മൻ പ്രതിരോധ താരത്തെ സ്പെയിനിലെത്തിക്കാനൊരുങ്ങി ബാഴ്‌സലോണ. അറ്റലാന്റയുടെ റോബിൻ ഗോസെൻസിനെയാണ് ബാഴ്‌സലോണ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇറ്റാലിയൻ ലീഗിൽ ഗാസ്പെരിനിയുടെ തുറുപ്പുചീട്ടാണ് ഗോസെൻസ്. ലെഫ്റ്റ് ബാക്കായിട്ടുള്ള ഗോസെൻസിന്റെ സോളിഡ് പെർഫോമൻസ് ജർമനിയുടെ യൂറോ കപ്പ് സ്‌ക്വാഡിൽ ഗോസെൻസിന് ഇടം നേടിക്കൊടുത്തിരുന്നു.

2019-20 സീസണുകളിൽ 9 ഗോളുമായി അറ്റലാന്റയുടെ ടോപ് സ്‌കോറർമാരിൽ ഒരാളായിരുന്നു റോബിൻ ഗോസെൻസ്. ജോർഡി ആൽബക്ക് ബാക്കപ്പായി അടുത്ത സീസണിന് മുൻപായി എത്തിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗോസെൻസിന്റെ കരാറിൽ 12 മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 25 മില്യണെങ്കിലും നൽകി താരത്തെ ക്യാമ്പ് നൗവിത്തിക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button