Latest NewsNewsIndia

രാജ്യത്തെ അപമാനിക്കാന്‍ ശത്രുരാജ്യങ്ങളെ തരൂരിന്റെ ട്വീറ്റ് സഹായിക്കും; സ്പീക്കര്‍ക്ക് ബിജെപി നേതാവിന്റെ കത്ത്‌

രാജ്യത്തെ അപമാനിക്കാന്‍ ശത്രുരാജ്യങ്ങളെ തരൂരിന്റെ ട്വീറ്റ് സഹായിക്കുമെന്നും ദുബേ വ്യക്തമാക്കുന്നു.

ന്യൂഡൽഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് നിഷികാന്ത് ദുബേ. തരൂരിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് നിഷികാന്ത് ദുബേ രംഗത്ത് എത്തിയത്. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് നിഷികാന്ത് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തെഴുതി.

Read Also: മാസ്‌കുകൾ എങ്ങനെ ഉപയോഗിക്കണം; നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി

ബി.1.617 നെ കോവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നുവിശേഷിപ്പിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തിന്റെ എല്ലാ രീതികളും ലംഘിക്കുന്നതാണെന്ന് നിഷികാന്ത് പറയുന്നു. എന്നാൽ രാജ്യത്തെ അപമാനിക്കാന്‍ ശത്രുരാജ്യങ്ങളെ തരൂരിന്റെ ട്വീറ്റ് സഹായിക്കുമെന്നും ദുബേ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ തരൂരിനെ എത്രയും വേഗം അയോഗ്യനാക്കണെമെന്നാണ് നിഷികാന്ത് ദുബെയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button