Latest NewsNewsFootballSports

സിദാൻ റയൽ വിടുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ല: ബെൻസീമ

റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് സിദാൻ മാറില്ലെന്ന് മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസീമ. സിദാൻ റയൽ മാഡ്രിഡ് പരിശീലകനാണ്. അദ്ദേഹം ക്ലബ് വിടുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് ബെൻസീമ പറഞ്ഞു. സിദാൻ ഇല്ലാത്ത റയൽ മാഡ്രിഡിനെ കുറിച്ച് ഇപ്പോൾ സങ്കൽപ്പിക്കാൻ കഴിയില്ലെന്നും ബെൻസീമ പറഞ്ഞു.

സിദാൻ തനിക്കും, മറ്റ് സഹതാരങ്ങൾക്കും എന്നും ആത്മവിശ്വാസം നൽകുന്ന പരിശീലകനാണെന്ന് ബെൻസീമ കൂട്ടിച്ചേർത്തു. അദ്ദേഹം എന്നും തന്നോട് സത്യസന്ധമായാണ് പെരുമാറാറുള്ളതെന്നും, ഫ്രഞ്ച് തിരികെ എത്തിയതിൽ സന്തോഷമുണ്ടെന്നും ബെൻസീമ പറഞ്ഞു. അതേസമയം, സിദാൻ റയൽ മാഡ്രിഡ് വിടുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button