Latest NewsNewsFootballSports

ഇംഗ്ലണ്ടിലേക്ക് വരാൻ താല്പര്യപ്പെടുന്നില്ല: അലെഗ്രി

മുൻ യുവന്റസ് പരിശീലകൻ അലെഗ്രിയെ സ്വന്തമാക്കാനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ടോട്ടനം പരിശീലനാകാൻ വേണ്ടി അലെഗ്രിയെ സമീപിച്ചെങ്കിലും ഇറ്റാലിയൻ പരിശീലകൻ ഓഫർ നിരസിക്കുകയായിരുന്നു. ഇംഗ്ലണ്ടിലേക്ക് വരാൻ അലെഗ്രി താല്പര്യപ്പെടുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2019ൽ യുവന്റസ് വിട്ട അലെഗ്രി തുടർന്ന് ഒരു ക്ലബുമായി സഹകരിച്ചിരുന്നില്ല. യുവന്റസിനൊപ്പം അഞ്ചു സീസണുകളിൽ ഇന്ന് 11 കിരീടങ്ങൾ നേടാൻ അലെഗ്രിയ്ക്ക് സാധിച്ചിരുന്നു. അതേസമയം, അലെഗ്രി ടോട്ടനത്തിന്റെ ഓഫർ നിരസിച്ചത് സ്പെയിനിലേക്ക് ചേക്കേറാനാണെന്നാണ് അഭ്യൂഹം.

റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം സിദാൻ ഒഴിയുകയാണെങ്കിൽ റയൽ അലെഗ്രിയെ പരിഗണിക്കാനാണ് സാധ്യത. ടോട്ടനത്തിൽ ജോസെ മൗറീനോ പോയ ശേഷം ഒരു സ്ഥിര പരിശീലകനായുള്ള അന്വേഷണത്തിലാണ്. റയാൻ മേസൺ ആണ് ഇപ്പോൾ ടോട്ടനത്തിന്റെ താൽകാലിക പരിശീലകൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button