KeralaLatest NewsNews

ജനാധിപത്യവിരുദ്ധ ഭരണ നടപടികളുമായി മുന്നോട്ട് പോകുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; ജോസ് കെ മാണി

കൊച്ചി : നാളിതുവരെയായി ശാന്തിയുടെ കൂടീരമായിരുന്നു ലക്ഷദ്വീപിൽ ഫെബ്രുവരി മുതലാണ് അശാന്തിയുടെ വലയം തുടങ്ങിയതെന്ന് ജോസ് കെ മാണി. തികച്ചും ജനാധിപത്യവിരുദ്ധ ഭരണ നടപടികളുമായി മുന്നോട്ട്  പോകുന്ന അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി; കേരളത്തിന് 251 കോടി രൂപയുടെ കേന്ദ്ര ധനസഹായം

കുറിപ്പിന്റെ പൂർണരൂപം…………………………………

ലക്ഷദ്വീപിലെ ജനസമൂഹത്തിന്റെ സമാധാനവും സ്വാതന്ത്യവും ദ്വീപിന്റെ സ്വസ്ഥതയും തകര്‍ക്കുന്ന നടപടികളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അത്യന്തം ആശങ്കയോടെയാണ് കാണുന്നത്. നാളിതുവരെയായി ശാന്തിയുടെ കൂടീരമായിരുന്നു അലകടലിൻ്റെ അഴകായദ്വീപ്. ഫെബ്രുവരി മുതലാണ് ഇവിടെ അശാന്തി വലയം ചെയ്തു തുടങ്ങിയത്. പുതിയ ദ്വീപ് ഭരണാധികാരിയുടെ ഓരോ നടപടികളും സമാധാനപ്രിയരായ ജനത അതീവ ആശങ്കയോടെയാണ് കാണുന്നത്. ജില്ലാ പഞ്ചായത്തിൻ്റെ അധികാരം വെട്ടിക്കുറയ്ക്കുകയും മദ്യവിരുദ്ധ മേഖലയായ ഇവിടെ അതിന് അനുവാദം നല്‍കുകയും ചെയ്തത് ആസൂത്രിതമായ ചില നീക്കങ്ങളുടെ ഭാഗമാണെന്ന് തന്നെയാണ് വിമര്‍ശനം. നീതീ ന്യായ വ്യവസ്ഥയെ പോലും അട്ടിമറിക്കുന്നു. നിയമ സംവിധാനം കാറ്റിൽ പറത്തുന്നു.

Read Also  :  ഭാര്യയുടെ മുഖം കാണിച്ചില്ല , ഫോട്ടോയിൽ മുഖം മറച്ചത് അവളുടെ ഇഷ്ടപ്രകാരമെന്ന് വിമർശനങ്ങളോട് പത്താന്റെ മറുപടി

കുറ്റകൃത്യം താരതമ്യനെ തീരെ കുറഞ്ഞ ഇവിടെ ഗുണ്ട ആക്ട് നടപ്പാക്കുന്നു. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ വൻകിട റോഡ് പദ്ധതിക്ക് പരിപാടിയിടുന്നു. ഇതെല്ലാം അജണ്ട വ്യക്തമാക്കുന്നതാണ് ദ്വീപില്‍ സമാധാനവും ശാന്തിയും പുലരണം. മൗലികാവകാശവും മനുഷ്യാവകാശവും ധ്വംസിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍ അംഗീകരിക്കാനാവില്ല. അതു ജനാധിപത്യവാഴ്ച്ചക്ക് ഭൂഷണമല്ല.

Read Also  :  തീവ്രവാദികളുടെ പേടിസ്വപ്നം: സിബിഐയില്‍ യാതൊരു മുന്‍പരിചയവും ഇല്ലെങ്കിലും സുബോധ് കുമാര്‍ ഡയറക്ടര്‍ ആയതിന് പിന്നില്‍..

നമ്മുടെ അയൽ ദ്വീപ സമൂഹത്തിലെ ഇത്തരം ഏകാധിപത്യ പ്രവണതകൾ ചെറുത്തു തോൽപ്പിക്കണം. തികച്ചും ജനാധിപത്യവിരുദ്ധ ഭരണ നടപടികളുമായി മുന്നോട്ടു പോകുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കണം. ദ്വീപ് നിവാസികളായ പ്രിയ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം
പോരാട്ടത്തിന് പിന്തുണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button