KeralaLatest NewsNewsCrime

വീണ്ടും സ്വർണവേട്ട; വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 40 ലക്ഷം രൂപയുടെ സ്വർണം

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണ കള്ളക്കടത്ത്. ജിദ്ദയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയിൽ നിന്നാണ് 40 ലക്ഷം രൂപക്കുള്ള 914 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജന്റ്‌സ് വിഭാഗം കണ്ടെത്തി പിടികൂടിയിരിക്കുന്നത്. അശ്‍ലര്‍(22) ആണ് സ്വർണവുമായി വിമാനത്താവളത്തിൽ അറസ്റ്റിൽ ആയിരിക്കുന്നത്.

മിശ്രിത സ്വർണം ക്യാപ്സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. സലാം എയറിലാണ് ഇയാൾ എത്തിയത്. കസ്റ്റംസ് പരിശോധനയില്‍ ഇയാളില്‍ നിന്ന് സ്വർണം കണ്ടെത്തുകയായിരുന്നു ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button