KeralaLatest NewsNews

‘മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ മുഖ്യശത്രു ബിജെപി’; കാരണം വ്യക്തമാക്കി വിഡി സതീശന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലെ സമുന്നതനായ കോണ്‍ഗ്രസ് നേതാവാണെന്നും സമൂഹിക മാധ്യമങ്ങളിലിട്ട് അലക്കേണ്ട ആളല്ലെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ മുഖ്യശത്രു ബിജെപിയായിരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ അതിന് പിന്നിലുള്ള കാരണം വ്യക്തമാക്കി നിയുക്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐഎം ഏറ്റെടുത്തിട്ടില്ലാത്ത മതനിരപേക്ഷതയുടേയും ബഹുസ്വരതയുടേയും വലിയ ഇടം കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനായുണ്ടെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. എന്നാൽ ബിജെപിയെ എതിരിടുന്നത് സിപിഐഎമ്മാണെന്ന ധാരണ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തമാകുന്നുവെന്ന തോന്നല്‍ കൊണ്ടാണോ ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചതെന്ന ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറുടെ ചോദ്യത്തിനാണ് വിഡി സതീശന്‍ ഈ വിധത്തില്‍ മറുപടി നല്‍കിയത്.

രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പ്രിയങ്കരനായ കെപിസിസി പ്രസിഡന്റിനെക്കുറിച്ച് പറഞ്ഞ എല്ലാ വാചകങ്ങളോടും ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട് അലക്കേണ്ട ഒരാളല്ല കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര മന്ത്രിയായി, നിരവധി പ്രാവശ്യം എംപിയായി, യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി കെപിസിസിയുടെ ഭാരവാഹിയായി. കേരളത്തിലെ സമുന്നതായ കോണ്‍ഗ്രസ് നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഞങ്ങള്‍ക്കെല്ലാം അഭിമാനമുള്ള സത്യസന്ധനായ നേതാവാണ് . ഒരു അഴിമതിയുടെ കറ പുരളാത്ത, ഒരു ആരോപണവും ഇന്നേവരെ കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത താന്‍ ഉടുത്തിരിക്കുന്ന ശുഭ്ര വസ്ത്രത്തില്‍ ഒരു കറത്തു പാടു പോലുമില്ലാതെ പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍,’ വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: മാസ്‌കുകൾ എങ്ങനെ ഉപയോഗിക്കണം; നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി

കേരളീയ സമൂഹത്തില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനായി മതേതരത്വത്തിന്റെ വലിയ ഇടം ഒഴിഞ്ഞു കിടക്കുന്നുണ്ട്. അത് പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എല്‍ഡിഎഫ് നല്ലകാര്യങ്ങള്‍ ചെയ്താല്‍ തീര്‍ച്ചയായും അവരോടൊപ്പം നില്‍ക്കുമെന്ന് വിഡി സതീശന്‍ പറയുന്നു. പക്ഷേ പ്രശ്‌നം അതല്ല, എല്‍ഡിഎഫ് ഇപ്പോള്‍ ഒരുതരം ഫാസിസ്റ്റ് രീതിയിലേക്ക് പയ്യെ വഴുതിക്കൊണ്ടിരിക്കുകയാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ച് രമേശ് ചെന്നിത്തല ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് വിഡി സതീശന്‍ പിന്തുണ അറിയിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലെ സമുന്നതനായ കോണ്‍ഗ്രസ് നേതാവാണെന്നും സമൂഹിക മാധ്യമങ്ങളിലിട്ട് അലക്കേണ്ട ആളല്ലെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button