Latest NewsNewsFootballSports

സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു

ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു. സ്പാനിഷ് ലീഗ് കിരീടം നേടാതിരുന്നതും ചാമ്പ്യൻസ് ലീഗ് സെമിയിലെ പരാജയത്തിനു പിന്നാലെയാണ് സിദാൻ മാഡ്രിഡ് വിടുന്നത്. 2022 വരെ സിദാന് റയലിൽ കരാറുണ്ടായിരുന്നു. റയലിൽ സിദാന്റെ രണ്ടാം വരവായിരുന്നു.

2018ൽ മൂന്ന് യൂറോപ്യൻ കിരീടങ്ങളടക്കം റയലിൽ എത്തിച്ചതിന് ശേഷമാണ് സിദാൻ പടിയിറങ്ങിയത്. എന്നാൽ 2019 മാർച്ചിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായി സിദാൻ വീണ്ടും സ്പെയിനിലെത്തി. അതേസമയം സിദാന്റെ പകരക്കാരനായി മുൻ യുവന്റസ് പരിശീലകൻ അല്ലെഗ്രിയെ കൊണ്ടുവരാനാണ് റയൽ ശ്രമിക്കുന്നത്.

മാഡ്രിഡ് വിടുന്ന സിദാനെ ഇറ്റലിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് യുവന്റസ്. പിർലോയ്ക്ക് കീഴിൽ കിരീടം നഷ്ടപ്പെട്ട യുവന്റസിന് പഴയ പ്രതാപത്തിലേക്കാനാണ് ക്ലബ് അധികൃതരുടെ ശ്രമം. വൈകാതെ തന്നെ റയൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button