Latest NewsNewsFootballSports

ബ്രൂണോ ലാഗെ വോൾവ്സിന്റെ പരിശീലകനാകും

പരിശീലകൻ നുനോ സാന്റോസിന് പകരക്കാരനെ കണ്ടെത്തി വോൾവ്സ്. ബെൻഫികയുടെ പരിശീലകനായ ബ്രൂണോ ലാഗെയാകും വോൾവ്സിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കുക. ഇതു സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ഫബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. പോർച്ചുഗീസ് താരങ്ങൾ ഒരുപാടുള്ളതുകൊണ്ടാണ് ഒരു പോർച്ചുഗീസ് പരിശീലകനെ തന്നെ വോൾവ്സ് ടീമിലെത്തിക്കുന്നത്.

ബ്രൂണോ ലാഗെ ബെൻഫികയിൽ 2019 മുതൽ പരിശീലകനാണ്. ബെൻഫികയ്ക്ക് രണ്ട് കിരീടങ്ങൾ നേടി കൊടുക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. ബെൻഫികയിൽ എത്തുന്നതിന് മുമ്പ് സ്വാൻസി സിറ്റിയിലും ഷെഫീൽഡ് യൂണൈറ്റഡിലും സഹ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ബ്രൂണോ ലാഗെ. വോൾവ്സിനെ തിരിച്ച് യൂറോപ്പിൽ എത്തിക്കുകയാകും ബ്രൂണോയുടെ ആദ്യ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button