Latest NewsIndiaNews

കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡൽഹി : കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കണമെന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സുപ്രീം കോടതി. കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് നല്കിയ നിർദ്ദേശം പാലിക്കണം. ജില്ലാ ഭരണകൂടം കുട്ടികളുടെ വിവരം നല്കണമെന്നും കോടതി പറഞ്ഞു.

2021 ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 25 വരെയുള്ള കണക്കുകൾ പ്രകാരം കോവിഡിനെ തുടർന്ന് 577 കുട്ടികളാണ് അനാഥരായിരിക്കുന്നതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Read Also  :  സേവ് ചെല്ലാനം, ദുരിതക്കയത്തിലേക്ക് കൈത്താങ്ങായി ബിജെപി; സ്ത്രീകളേയും കുട്ടികളേയും ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റി

അതേസമയം, സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് താഴെയുളള ഒമ്പത് കുട്ടികൾക്കാണ് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായിരിക്കുന്നത്. ഇവരെയെല്ലാം ഇനി സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഈ കുട്ടികൾക്ക് ഒറ്റതവണയായി 3 ലക്ഷം രൂപയും 18 വയസുവരെ പ്രതിമാസം രണ്ടായിരം രൂപയും, ബിരുദ തലം വരെയുളള വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button