Latest NewsNewsFootballSports

യൂറോപ്പ് ഫുട്ബോൾ രാജാക്കന്മാരെ ഇന്നറിയാം; സിറ്റിയും ചെൽസിയും നേർക്കുനേർ

യൂറോപ്പ് ഫുട്ബോൾ രാജാക്കന്മാരെ ഇന്നറിയാം. പോർട്ടോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ ഏറ്റുമുട്ടും. സൂപ്പർ താരങ്ങളുടെ രണ്ടു വൻ നിരകൾ പരസ്പരം പോരാടുമ്പോൾ ഈ സീസണിൽ ആര് കിരീടം ഉയർത്തുമെന്നത് പ്രവചനാതീതമാണ്. പെപ് ഗ്വാർഡിയോളയും ടൂഹലും അവസാന രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചെൽസിക്കൊപ്പമായിരുന്നു.

എഫ്എ കപ്പിലും പ്രീമിയർ ലീഗിലുമായിരുന്നു ചെൽസി സിറ്റിയെ പരാജയപ്പെടുത്തിയത്. ആ രണ്ടു പരാജയങ്ങൾക്കും ഇന്ന് മറുപടി പറയാനാകും സിറ്റി ഇന്ന് ഇറങ്ങുന്നത്. അതേസമയം, മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. ഈ കിരീടം കൂടെ നേടികൊടുത്താൽ ഗ്വാർഡിയോളയ്ക്ക് ഈ സീസൺ മികച്ചതാണെന്ന് പറയാം. നിലവിൽ സിറ്റിക്ക് എഫ്എ കപ്പ് മാത്രമെ കൈവിട്ടിട്ടൂള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button