Latest NewsNewsSportsTennis

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഞായറാഴ്ച ആരംഭിക്കും

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഞായറാഴ്ച ആരംഭിക്കും. കളിമൺ കോർട്ടിലെ ഏക ഗ്രാൻസ്ലാം ഫൈനലിൽ പ്രമുഖ താരങ്ങൾ മത്സരിക്കില്ല. ഫ്രഞ്ച് ഓപ്പൺ മത്സര ക്രമമനുസരിച്ച് ബിഗ് ത്രീയിൽ ഒരാൾ മാത്രമായിരിക്കും ഫൈനലിലെത്തുക. നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും റോജർ ഫെഡററും ഇത്തവണ മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിന് ഫൈനലിൽ സാധ്യതയില്ലെന്നാണ് കണക്കുകൂട്ടലുകൾ.

പുരുഷവിഭാഗം മത്സരങ്ങളുടെ നറുക്കെടുപ്പിൽ മൂന്ന് പേരും ഒരേ ഗ്രൂപ്പിലാണ് വന്നിരിക്കുന്നത്. ഇതുമൂലം ഫൈനലിന് മുന്നേ ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ ആരാധകർക്ക് കാണാനാകും. എന്നാൽ രണ്ട് മത്സരം നടക്കുന്നതോടെ ഒരാൾ മാത്രമായി ചുരുങ്ങുമെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. നിലവിൽ ലോക ഒന്നാം നമ്പർ ജോക്കോവിച്ചാണ്. നദാൽ മൂന്നാമതും, പരിക്ക് മൂലം ഏറെ മത്സരങ്ങൾ കളിക്കാതിരുന്ന ഫെഡറർ എട്ടാം സ്ഥാനത്തുമാണ്.

shortlink

Post Your Comments


Back to top button