Latest NewsIndiaNews

മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴില്‍ ഇന്ത്യയുണ്ടാക്കിയത്​ അത്​ഭുതപൂര്‍വമായ നേട്ടങ്ങൾ; അമിത്​ ഷാ

ഏഴുവര്‍ഷമായി, രാജ്യത്തെ ജനങ്ങള്‍ മോദിയിലുള്ള വിശ്വാസം തുടര്‍ച്ചയായി രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണ കേന്ദ്രത്തിലേയ്ക്ക് നരേന്ദ്ര മോദി എത്തിയിട്ട് ഏഴു വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 2014ലാണു ​ ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി എത്തിയത്. തന്റെ രണ്ടാം വരവിലും ശക്തവും ജനക്ഷേമപരമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ്. ഈ അവസരത്തില്‍ സര്‍ക്കാറിനെ പുകഴ്​ത്തി ആഭ്യന്തര മന്ത്രി അമിത്​ ഷാ.

read also: ഒരു ഒന്നൊന്നര യോദ്ധാവാണ്, ശത്രുപോലും ഉള്ളിൽ ചെറിയ ഒരഹങ്കാരത്തോടെ അങ്ങയെ സ്മരിക്കുന്നുണ്ട്, മോദിയെക്കുറിച്ചു അലി അക്ബർ

സുരക്ഷ, പൊതുജനക്ഷേമം, പരിഷ്​കാരങ്ങള്‍ എന്നിവയില്‍ ഈ കാലയളവില്‍ ഇന്ത്യ അത്​ഭുത നേട്ടങ്ങള്‍ക്ക്​ രാജ്യം സാക്ഷ്യം വഹിച്ചുവെന്ന്​ അമിത്​ ഷാ പറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലുമായുള്ള ട്വീറ്റുകളിലൂടെ യാണ്​ അമിത്​ ഷാ മോദി സര്‍ക്കാറിന്റെ പ്രവർത്തങ്ങളെ പുകഴ്​ത്തിയത്​.

മോദി സര്‍ക്കാറിന്റെ നയങ്ങള്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും പാര്‍ശ്വവല്‍ക്കരി​ക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക്​ ഉയര്‍ത്തി. മോദിയെന്ന കരുത്തുറ്റ നേതാവി​െന്‍റ കീഴില്‍ ഇന്ത്യ ശക്തിയുള്ള രാജ്യമായെന്നും അമിത്​ ഷാ പറഞ്ഞു. ഏഴുവര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ മോദിയിലുള്ള വിശ്വാസം തുടര്‍ച്ചയായി രേഖപ്പെടുത്തിയെന്നും എല്ലാ പ്രതിസന്ധികളെയും മോദിയുടെ നയകാഴ്​ചപ്പാടുകളാല്‍ മറികടക്കാന്‍ സാധിക്കുമെന്നും അമിത്​ ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button