Latest NewsIndiaNews

രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 21 കോടി കോവിഡ് വാക്‌സിന്‍; കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

1,82,25,509 പേര്‍ക്ക് ഫേസ് 3 കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ ശേഷം വാക്‌സിന്‍ നല്‍കിയതായി മന്ത്രാലയം അറിയിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 21 കോടി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 18-44 പ്രായപരിധിയിലുള്ള 14,15,190 പേര്‍ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. 9,075 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

1,82,25,509 പേര്‍ക്ക് ഫേസ് 3 കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ ശേഷം വാക്‌സിന്‍ നല്‍കിയതായി മന്ത്രാലയം അറിയിച്ചു. ബീഹാര്‍, യുപി, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ 18-44 പ്രായപരിധിയുളള 10 ലക്ഷത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി.

Read Also  :  കുട്ടികളാണ് ഈ രാജ്യത്തിന്‍റെ ഭാവി; 23 വയസാകുമ്പോള്‍ ഓരോ കുട്ടിക്കും പത്തുലക്ഷം രൂപ ധനസഹായം; കുറിപ്പുമായി വി മുരളീധരൻ

1.82 കോടി വാക്‌സിന്‍ ഡോസുകള്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ബാക്കിയുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുളളില്‍ അധികമായി 4 ലക്ഷം ഡോസുകള്‍ കൂടി നല്‍കും. കേന്ദ്ര സകര്‍ക്കാരുകള്‍ വിവിധ മുന്‍ഗണനാവിഭാഗങ്ങളില്‍പെടുന്നവര്‍ക്കായി 22.77 കോടി കോവിഡ് വാക്‌സിനാണ് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button