Latest NewsKeralaNewsCrime

പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ

പത്തു വയസിൽ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്.

മലപ്പുറം : പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്.പെണ്‍കുട്ടികളുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലായത്.

പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷിതാക്കളാണ് മലപ്പുറം വനിതാ പോലീസില്‍ പരാതി നൽകിയത്. ഇതോടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് മറ്റ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളും പരാതി നല്‍കുകയായിരുന്നു. പത്തു വയസിൽ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്.

Read Also  :  കോവിഡ് നിയമലംഘനം; ഖത്തറില്‍ 861 പേര്‍ക്കെതിരെ നടപടി

അതേസമയം, പരാതി നല്‍കിയത് അറിഞ്ഞ് ഒളിവില്‍ പോയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button