Latest NewsNews

‘കുട്ടികള്‍ സന്ദേശം വായിക്കണമെങ്കിൽ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കും’; മുഖ്യമന്ത്രിയുടെ ആശംസ കാര്‍ഡ് ഉത്തരവ് വിവാദത്തില്‍

മഹാമാരിക്കാലത്ത് അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ജീവന് ഭീഷണിയാണ് ഇത്

തിരുവനന്തപുരം : ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന എല്ലാ കുട്ടികളുടെ വീടുകളിലും മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകര്‍ നേരിട്ടെത്തി നല്കണമെന്ന ഉത്തരവ് വിവാദത്തില്‍. കോവിഡ് വ്യാപന സാഹചര്യത്തില്‍ അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പരാതിപ്പെട്ടു. ഉത്തരവിനെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനും പ്രതിഷേധം രേഖപ്പെടുത്തി.

എ.ഇ.ഒ. ഓഫീസിലെത്തി മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അധ്യാപകര്‍ നേരിട്ട് കൈപ്പറ്റണമെന്നാണ് ഉത്തരവ്. മഹാമാരിക്കാലത്ത് അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ജീവന് ഭീഷണിയാണ് ഇതെന്ന് കെപിഎസ്ടിഎ സംസ്ഥാന അധ്യക്ഷന്‍ എം സലഹുദ്ദീന്‍ പറഞ്ഞു.

Read Also  :   ‘ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ ഓഫ് ചെയ്ത ആംബുലൻസ് ഡ്രൈവറെ മർദ്ദിക്കുന്ന പൊലീസ്’; വൈറലാകുന്ന വീഡിയോയുടെ സത്യമെന്ത്?

കുട്ടികള്‍ തന്റെ സന്ദേശം വായിക്കണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹമുണ്ടെങ്കില്‍ സന്ദേശം ഓണ്‍ലൈനായി പ്രസിദ്ധീകരിക്കാനുള്ള സംവിധാനമുണ്ടാക്കണമായിരുന്നുവെന്നും ഉത്തരവ് ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ആശംസാകാര്‍ഡ് വിതരണം നടക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button