KeralaLatest NewsNews

ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണം ; വി.മുരളീധരന്‍

ക്രൈസ്തവ വിഭാഗത്തിന് കൂടി അർഹമായ ആനുകൂല്യം നൽകാനുളള നിലപാട് സർക്കാർ എടുക്കണം

തിരുവനന്തപുരം : ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണമെന്ന്  കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. വോട്ട്ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ക്രൈസ്തവ വിഭാഗത്തിന് കൂടി അർഹമായ ആനുകൂല്യം നൽകാനുളള നിലപാട് സർക്കാർ എടുക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.

”വോട്ടുബാങ്കുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് ഇപ്പോൾ ഈ നിലപാട് എടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനിൽ നിന്ന് തന്നെ വ്യക്തമാണ്. ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാതെ ഒരു പ്രത്യേക മതത്തിന്റെ മാത്രം പിന്നോക്കാവസ്ഥ എന്ന പേര് പറഞ്ഞുകൊണ്ട് അവർക്കുമാത്രം ആനുകൂല്യം നൽകാനുളള സമീപനം ഭരണഘടനാവ്യവസ്ഥകൾക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് റദ്ദാക്കിയത് ”- മുരളീധരൻ പറഞ്ഞു.

Read Also  :  ‘എന്റെ ഫേസ്ബുക്ക് പേജ് കാണാനില്ല, രാജ്യദ്രോഹ കുറ്റമൊന്നും ചെയ്തിട്ടില്ല’; സന്തോഷ് കീഴാറ്റൂർ ധർമ്മസങ്കടത്തിൽ

കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വിട്ടത്. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക്​ ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ ഒ​രു സ​മു​ദാ​യ​ത്തി​ന്​ മാ​ത്ര​മാ​യി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നെ​ന്ന്​ ആ​രോ​പി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി ജ​സ്​​റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ലാണ് ഹൈകോടതിയെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button