Latest NewsIndiaNews

പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി നെതര്‍ലാന്‍ഡ്; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് പിന്‍വലിച്ചു

യാത്രാവിലക്ക് നീട്ടിയതായി സൗദി അറേബ്യയും കഴിഞ്ഞദിവസം അറിയിച്ചിരുന്നു

നെതര്‍ലാന്‍ഡ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പ്രവാസികൾ. അന്താരാഷ്ട്ര വിമാനസർവ്വീസുകൾക്ക് വിലക്ക് പല രാജ്യങ്ങളും ഏർപ്പെടുത്തിയത് സ്വദേശത്തേയ്ക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് തിരിച്ചടിയായി. എന്നാൽ ഇപ്പോൾ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിരിക്കുകയാണ് നെതര്‍ലാന്‍ഡ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 26നാണു ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചത്. വിലക്ക് പിന്‍വലിച്ച കാര്യം ആംസ്റ്റര്‍ഡാമിലെ ഇന്ത്യന്‍ എംബസിയാണ് വ്യക്തമാക്കിയത്.

read also: വീട്ടമ്മമാർക്ക് ശമ്പളം; പദ്ധതി നടപ്പാക്കി രണ്ട് മാസത്തിനുള്ളിൽ കാർ സ്വന്തമാക്കി പ്രവാസി മലയാളി വീട്ടമ്മ

എന്നാൽ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും നിലനില്‍ക്കുകയാണ്. യാത്രാവിലക്ക് നീട്ടിയതായി സൗദി അറേബ്യയും കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button